മാര്‍ച്ച് 2 , ഇന്ന് ആ നാദം നിലച്ചിട്ട് നാലു വര്‍ഷം ആകുന്നു. വിദൂരതയില്‍ നിന്ന് ഒഴുകിയെത്തുന്ന പ്രൌഡദമായ ഒരു ഈണമായി രവീന്ദ്രന്‍ മാഷ് ഇന്നും മനസ്സില്‍ ഉണ്ട്.തിരിച്ചറിവിന്‍റെ വിനയാന്വിതമായ നിമിഷത്തിലാണ് പ്രതിഭയുടെ മേല്‍ ദൈവത്തിന്‍റെ കൈയൊപ്പ് പതിയുന്നത് എന്നതിന് നേര്‍ സാക്ഷ്യം ആണ് ആജീവിതവും, സംഗീതവും. അനശ്വര മനോഹരമായ ഗാനങ്ങള്‍ സൃഷ്ടിച്ച ആ സംഗീത സംവിധായകനെ മലയാളിക്ക് ലഭിച്ചതിനു പിന്നില്‍ സ്വയം കണ്ടെത്തലിന്റെ അനുഗ്രഹീതമായ ഒരു നിമിഷം ഉണ്ട്. "സംഗീതം:രവീന്ദ്രന്‍" എന്ന അറിയിപ്പ് കേള്‍ക്കാതെ തന്നെ ആ ഗാനത്തിന്റെ സംഗീത പിതാവിനെ നാം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനുമപ്പുറം സുഗമ സംഗീതത്തില്‍ ഒരു ആചാര്യനും പോകാനില്ല.അത്ര അധികം നാം സ്നേഹിച്ചിട്ടുള്ള ദേവരാജന്‍ മാഷിനും , ബാബുരാജിനും തൊട്ടടുത്ത് തന്നെ രവീന്ദ്ര സംഗീതത്തേയും പ്രതി്ഷ്ഠിചു മലയാളി.
കഴിഞ്ഞ നാലു വര്‍ഷം ആയി മലയാള സംഗീതത്തില്‍ അദ്ദേഹം ഉപേക്ഷിച്ചു പോയ ആ ഇരിപ്പടം ശൂന്യമായി കിടക്കുന്നു. നിനച്ചിരിക്കാതെ എന്നോ ഒരുനാള്‍ നമ്മുടെ ജീവിതത്തില്‍ കയറി വന്നു കസേര വലിച്ചിട്ടു ഇരുപ്പുറപ്പിച്ച ഒരാള്‍.ഇരുപത്തിയഞ്ച് വര്‍ഷകാലം നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും, സംഗീതതിന്ടെയും സൌരഭം നിറച്ചു അദ്ദേഹം. പിന്നീട് ഒരു നാള്‍ ആരോടും ചോദിയ്ക്കാതെ ഇറങ്ങി പോകുകയും ചെയ്തു. അടഞ്ഞ ഒരു വാതിലില്‍ നിന്നായിരുന്നു അദ്ധേഹത്തിന്റെ യാത്രയുടെ തുടക്കം. "ഈ ജന്മം നിന്നെ കൊണ്ട് സിനിമയില്‍ പാടാന്‍ ആകില്ല " എന്ന് പറഞ്ഞു കൊട്ടിയടച്ച ഒരു ഇരുണ്ട വാതിലിന്‍റെ ഇരുണ്ട നിഴലില്‍ , അത്രത്തോളം വലിയ ദു:ഖവുമായി കണ്ണീര്‍ അണിഞ്ഞ രവീന്ദ്രന്‍ മാഷിന്‍റെ ഭൂതകാലം എത്രയോ വട്ടം വായിച്ചു ഊര്‍ജം കൊണ്ടിരിക്കുന്നു.
സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസ്സായ കുളതുപുഴക്കാരനായ രവീന്ദ്രന്‍ എന്നാ പയ്യന്‍ അറുപതുകളുടെ മധ്യത്തോടെ അന്നത്തെ മദിരാശിയില്‍ എത്തിയത് തന്‍റെ സീനിയര്‍ ആയി പഠിച്ചിരുന്ന യേശുദാസ് എന്ന സഹപാഠിയെ പോലെ ഗായകന്‍ ആവുക എന്നാ സ്വപ്നവും ആയിട്ടായിരുന്നു. പക്ഷെ കഷ്ടരാത്രികളും , വ്യര്‍ത്ഥ മാസങ്ങളും മാത്രമല്ല വ്യര്‍ത്ഥ വര്‍ഷങ്ങള്‍ തന്നെ കടന്നു പോയതല്ലതേ ഒന്നും സംഭവിച്ചില്ല എന്ന് അദ്ധേഹത്തിന്റെ ഓര്‍മ്മ കുറിപ്പില്‍ പറയുന്നു. "എന്നും ഞാന്‍ ഒറ്റയാന്‍ ആയിരുന്നു. എങ്ങനെ ആണ് ഒറ്റപെട്ടത് എന്ന് പലപോളും ആലോചിചിടുണ്ട്.ദുരിതപൂര്‍ണമായ രാപകലുകള്‍. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഏഴു ദിവസം തുടര്‍ച്ചയായി പട്ടിണി കിടന്നിട്ടുണ്ട്. അപ്പോള്‍ മനസ്സില്ലായി , പട്ടിണി കിടന്നാല്‍ ചത്ത് പോകുമെന്നത് വെറുതേ ആണ്.തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയും പോലെ".
മദ്രാസില്‍ ആദ്യ കാലത്ത് പെരുംബൂരില്‍ ആണ് അദ്ദേഹം താമസിച്ചിരുന്നത്, അന്ന് വുഡ് ലാണ്ട്സില്‍ സംഗീത സംവിധായകര്‍ താമസിക്കുന്ന ഹോട്ടലുകളിലേക്ക് ഭാഗ്യാര്‍ത്ഥിആയുള്ള യാത്ര അദ്ദേഹം വിവരിച്ചിരിക്കുന്നത് ആരെയും നോവിക്കും. അങ്ങോട്ടേക്ക് ഏകദേശം 22km ദൂരം ഉണ്ടാകും ,അത്രയും ദൂരം നടക്കാറാണ് എന്നും പതിവ്. അത് പോലെ തിരിച്ചും. ഒരു ഫര്‍ലോന്ഗ് വിട്ടു വിട്ടുള്ള പൈപ്പുകള്‍് ആയിരുന്നത്രെ അന്ന് അദ്ധേഹത്തിന്റെ വിശപ്പടക്കിയിരുന്ന സുഹൃത്തുക്കള്‍. പക്ഷെ ആ ജീവിതം പിന്നിട്ടു , വിജയത്തിന്റെ പടവുകള്‍ ഓരോന്നായി ചവിട്ടി കയറുംബോളും പില്‍ക്കാലത്ത് അദ്ധേഹത്തിന്റെ മനസില്‍ മദ്രാസിലെ കൊടും ചൂടില്‍ സാന്ത്വനം നല്‍കിയ ആ പൈപ്പ്കള്‍ ഉണ്ടായിരുന്നു. അലച്ചിലും അവഹേളനവും, ആട്ടിയിറക്കലും, സ്വപ്ന മോഹങ്ങളില്‍ അമാവാസികള്‍ മാത്രം വിരിയിച്ചപോളും, ഉള്ളില്‍ സംഗീതത്തിന്‍റെ നീറുന്ന ഒരു പൊരി രവീന്ദ്രന്‍ സൂക്ഷിച്ചു. കോറസ് പാടിയും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും ജീവിതം തള്ളിനീക്കുന്നതിനിടയില് നാടക ഗാനങ്ങള്‍ ഈണമിടുമ്പോള്‍..തന്‍റെവഴി അദ്ദേഹം സ്വയം കണ്ടെത്തുകയായിരുന്നു.ആ തിരിചറിവ് മലയള ചലച്ചിത്ര സംഗീതത്തിനു വരദാനമായി നല്‍കിയതോ? മലയാളികളെ കീഴടക്കിയ രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന ഒരു കാലഘട്ടത്തിന്‍റെ തന്നെ സംഗീതസംവിധായകനേയും.30 ഓളം ഗാനങ്ങള്‍ക്ക് പിന്നണി ഗായകനായി പാടി അദ്ദേഹം. ആദ്യ ഗാനത്തിന്നു അവസരം നല്‍കിയത് ബാബുരാജ് ആയിരുന്നു. വെള്ളിയാഴ്ച എന്ന ചിത്രത്തിലെ ഗാനത്തിന് വേണ്ടി ആയിരുന്നു അത്.
"ദാസേട്ടന്‍ പാട്ട് നിര്‍ത്തിയാല്‍ ഞാന്‍ ആക്രി കച്ചവടം നടത്തി ജീവിക്കുമെടാ..മറ്റാര്‍ക്ക് കഴിയുമെടാ എന്‍റെ പാട്ടു പാടാന്‍.."ഇത് ഒരു അഹങ്കാരിയുടെ വാക്കുക്കള്‍ അല്ല. കാരണം ഇത് രവീന്ദ്രന്‍ എന്ന സംഗീത സംവിധയകന്റെ മാത്രം സ്വകാര്യം ആയ നേട്ടം ആണ്.യേശുദാസ് എന്ന ഗായകന്‍റെ ശബ്ദതലങ്ങളെ ഇത്രയധികം ഭംഗിയായി ഉപയോഗിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോഎന്നത്, അദ്ധേഹത്ത്തിന്റെ വിയോഗത്തിന് ശേഷവും, ഇന്നും സംശയം അര്‍ഹിക്കാത്ത ഒരു ചോദ്യം ആണ് . യേശുദാസ് പോലും എത്രയോ അഭിമുഖങ്ങളില്‍ ഇത് അംഗീകരിച്ചിരിക്കുന്നു.വസന്തത്തിന്‍റെ ആ ശബ്ദത്തില്‍ നിന്ന് രവീന്ദ്രന്‍ മറ്റെല്ലാ ഋതുക്കളെയും പുറത്തെടുത്തു. കാഴ്ചയില്‍ മാത്രം അല്ല ശബ്ദത്തിലും ഉളള സമാനതകള്‍ ആയിരിക്കാം ഇരുവരെയും ഇത്രയധികം അടുപ്പിച്ചത്. ജീവിതകാലം മുഴുവന്‍ തന്നെ കൂടപിറപ്പിനെ പോലെ സ്നേഹിച്ച യേശുദാസിന്റെ പിന്തുണയോടെ ആയിരുന്നു "ചൂള" എന്ന ചിത്രത്തിലൂടെ അദേഹത്തിന്റെ സംവിധാനത്തില്‍ ഉള്ള ആദ്യ ഗാനം പുറത്തു വരുന്നത്. "താരകേ മിഴിയിതളില്‍ .എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സത്യന്‍ അന്തിക്കാടിന്റെ തായിരുന്നു. അടിസ്ഥാനമില്ലാത്ത അടിപൊളി പാട്ടുകളും, രാഗത്മകതയില് നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഫാസ്റ്റ് നംബെര്കളും മലയാള ചലച്ചിത്ര സംഗീതത്തെ കീഴടക്കി കൊണ്ടിരുന്ന കാലഘട്ടത്തിലാണ് അദ്ധേഹത്തിന്റെ രംഗപ്രവേശം.ആദ്യ ഗാനം തന്നെ ഹിറ്റ് ആയതോടെ ഈ കൂടുകെട്ടില്‍ ജനിക്കുന്ന ഓരോ ഗാനവും മലയാളിക്ക് പ്രിയപെട്ടതായി മാറി. രവീന്ദ്രന്‍റെ മാസ്മരിക സംഗീതവും, ഗാന ഗന്ധര്‍വന്‍റെ സ്വരമാധുരിയും ഒത്തുചേര്‍ന്നപ്പോള്‍ മറക്കാനാവാത്ത ഒരു പിടി ഗാനങ്ങള്‍ മലയാള ചലച്ചിത്ര സംഗീതത്തിനു വരമായി ലഭിച്ചു.ഏഴു സ്വരങ്ങളും, ഒറ്റകമ്പി നാദം, മനതാരില്‍ എന്നും , നീലകടംബുകളില്‍, ഇന്നുമെന്‍റെ കണ്ണ് നീരില്‍, ചന്ദന മണി വാതില്‍ പാതി ചാരി., തേനും വയമ്പും, ., പിന്നീടുള്ള വര്‍ഷങ്ങളില്‍ സുഖമോ ദേവി , ചിരിയോ ചിരി, ആറാം തമ്പുരാന്‍, നന്ദനം, ഹിസ് ഹൈനസ്സ് അബ്ദുള്ള , ഭരതം, സൂത്രധാരന്‍, അയാള്‍ കഥ എഴുതുകയാണ്, മഴ എത്തും മുന്‍പേ, അരയന്നങ്ങളുടെ വീട്, അമരം., ഏയ് auto....തുടങ്ങി വടക്കുംനാഥന്‍ എന്ന അവസാന ചിത്രത്തിലെ "ഗംഗേ," കളഭം എന്ന ഗാനങ്ങള്‍ വരെ വിരലില്‍ എണ്ണിയാല്‍ തീരില്ലാത്ത അത്ര ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെ അദ്ദേഹം തന്‍റെ പ്രതിഭ തെളിയിച്ചു.
രവീന്ദ്ര സംഗീതത്തിന്റെ ഒരു പ്രത്യേകത ലാളിത്യമാണ്. ആദ്യ കാലങ്ങളില്‍ ഓര്‍ക്കസ്ട്രെയ്ഷനില്‍ പാലിച്ചിരുന്ന മിതത്വം ശ്രദ്ധേയം ആണ്.കര്‍ണാടക സംഗീതത്തിലെ അപൂര്‍വ്വ രാഗങ്ങള്‍ ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഉപയോഗിച്ച മാസ്റ്റര്‍ ശുദ്ധ സംഗീതത്തെ സാധാരണക്കാരനിലെക്ക് അടുപ്പിക്കുകയായിരുന്നു.ഘന രാഗത്തില്‍ ചിട്ടപെടുത്തിയ ഗാനങ്ങള്‍ സാധാരണക്കാരനിലെക്ക് പടര്‍ന്നു കയറില്ല എന്ന് അദ്ദേഹം നന്നായി മന്സിലക്കിയിരുന്നിരിക്കണം. ഹംസധ്വനി,ഹിന്ദോളം, മധ്യമാവതി, ഷണ്ന്മുഖപ്രിയ,എന്നിവയിലായിരുന്നു അദ്ദേഹം കൂടുതലും ഗാനങ്ങള്‍ ചിട്ടപെടുതിയിരുന്നത്. പക്ഷേ ഏതിലും സ്വന്തം ശൈലിയാല്‍ ഒരു കൈഒപ്പ് ചാര്‍ത്തുവാന്‍ ഒട്ടു മറന്നതുമില്ല.
എണ്‍ന്പതുകളിലെ യൌവനത്തിന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ഗാനങ്ങള്‍ക്ക് നോട്ടേഷന്‍ പകര്‍ന്നതിനാല്‍ ആവാം ആ കാലഘട്ട്ത്തിലെ ഗാനങ്ങളുടെ തടവുകാരായി നമ്മളില്‍ പലരും ഇന്നും കഴിയുന്നത്. പ്രവചനാതീതമായ പാതകളിലൂടെ ആയിരിക്കാം ചിലപ്പോള്‍ അദേഹത്തിന്റെ ഈണങ്ങള്‍ സഞ്ചരിക്കുക. തരംഗിണിക്ക് വേണ്ടി തയ്യാറാക്കിയ ലളിത ഗാനങ്ങളിലെ മാമാന്കം, അരയന്നമേ, തുടങ്ങി ഭക്തി ഗാനങ്ങളിലും ഒരു പിടി രവീന്ദ്രന്‍ ടച്ചുള്ള ഗാനങ്ങള്‍ മറക്കാന്‍ ആവുന്നവയല്ല.ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്ന് കൂടൊഴിഞ്ഞു പോയിരിക്കുന്നത് മെലഡിയുടൈ തൂവല്‍ സ്പര്‍ശം ആണ്..കാലത്തിനൊപ്പം വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തഅല്ലാത്തതിനാല്‍ആകാം,അല്ലെങ്കില്‍ഒരുപഴഞ്ചന്‍മനസ്സായത്കൊണ്ടാകാംഇങ്ങനെഒരുചിന്ത.
അടിപൊളിഗാനങ്ങളുടെബഹലോല്‍സവങ്ങളില്‍നിന്നു,അപഹരണങ്ങള്ക്കും,അനുകരണങ്ങള്‍ക്കും ഇടയില്‍ നിന്നു മാറി നിന്ന് ചിന്തിക്കുന്നത് തെറ്റ് എങ്കില്‍ പ്രിയ വായക്കാര്‍ എന്നോട് പൊറുക്കുക.
ഇന്നത്തെ ഗാനങ്ങള്‍ മോശം എന്ന് അതിനു അര്‍ത്ഥത്മില്ല. പക്ഷെ ഇന്നത്തെ ഗാനങ്ങള്‍ മികച്ചത് എന്നും ആര്‍ക്കും സമര്‍തഥിക്കാനാവില്ല .അര്‍ത്ഥമില്ലാത്ത എന്തിനും ഈണം നല്‍കി സ്വന്തം സ്വരത്തെ വികലപെടുത്തി ഇറങ്ങുന്ന പുതിയ ട്രെന്‍ഡ് ഗാനങ്ങള്‍ക്ക് ആരാധകര്‍ ഉണ്ടാകാം. പക്ഷെ മഴ പാറ്റകളുടെ ആയുസ്സ് എങ്കിലും ഇവക്ക് ഉണ്ടാകുമെങ്കില്‍ നല്ലത്.ഇടയ്ക്കിടെ ജോണ്‍സന്‍ മാഷ് ഈണമിടുമ്പോള്‍ മാത്രം ആണ് മേലഡിയുടെ മധുരം മലയാളി ഇന്ന് നുണയുന്നത്.
ഇന്ന് ശുദ്ധ സംഗീതത്തില്‍ എത്ര ഗാനങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ട്? ഉണ്ടെങ്കില്‍ തന്നെ അവയ്ക്ക് പഴയ ഏതെങ്കിലും ഹിറ്റ് പാട്ടുകളുടെ ചുവ ഇല്ല എന്ന് പറയാന്‍ ആകുമോ? പല ഗാനങ്ങളും ഒന്ന് വ്യക്തമായി അരിച്ചു നോക്കിയാല്‍ അവയില്‍ ഒക്കെ രവീന്ദ്ര സംഗീതത്തിന്‍റെ അസ്തമിക്കാത്ത സൂര്യനാളം എരിയുന്ന കാണാം.ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്ക് അദ്ധേഹത്തിന്റെ ഗാനങ്ങള്‍ നേരം വണ്ണം പാടാന്‍ സാധിക്കുന്നുണ്ട്?ഇളിഭ്യനായി, ഹതാശനായി, വിഷാദവദനന്‍ ആയി നില്‍കുന്ന പുതു സംഗീതത്തിന്‍റെ വക്താക്കളെ കണ്ടു കയ്യടിക്കുന്ന ഇന്നത്തെ തലമുറയില്‍ രവീന്ദ്രനെ പോലെ ഒരു സംഗീതകാരന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കമെന്നല്ലാതെ എന്ത് പറയാന്‍?ആ നിലവാരത്തില്‍ എത്താന്‍ പുതു തലമുറ ശ്രമിക്കട്ടെ..അതിനായി കൂടുതല്‍ കരുത്ത് ജ്ഞാനത്തിലൂടെ നമ്മുക്ക് സമ്പാദിക്കാം.
സംഗീതത്തിന്‍റെ ഒരു തെളിനീരരുവി മെല്ലെ മെല്ലെ ഒഴുകുന്നുണ്ട്... രാഗഛായകള്‍ തണല്‍ വിരിക്കുന്നുണ്ട്. പകരം വെയ്ക്കനില്ലാത്ത സാന്നിധ്യമായി , തന്‍റെ ഹാര്‍മോണിയക്കട്ടകളിലൂടെ വിജയത്തിന്‍റെ വിരല്‍ പായിച്ചു രവീന്ദ്ര സംഗീതം മഴയിലും, കാറ്റിലും, നിശയിലും,ആര്‍ത്തിരമ്പുന്ന നഗരത്തിരക്കിലും, ഏകാന്തതയിലും ഇപ്പോഴും നമ്മുടെ കാതോരത്തു സജീവം.
Sunday, March 1, 2009
Thursday, February 26, 2009
Rehmanodu ഒരു കുമ്പസാരം
കേരള സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം ആണ് രണ്ഗം. അന്ന് കോട്ടയം തെള്ളകം ഹോളി ക്രോസ് ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആയിരുന്ന കാലം. എല്ലാം കൊണ്ടും ദൈവം ഒരുപാടു നേട്ടങ്ങള്‍ തന്ന ഒരു വര്‍ഷം ആയിരുന്നു അത്. മല്‍സര ഇനങളില്‍ ആദ്യ ഇനമായ മാപ്പിള പാട്ടില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞതില്‍ ഉള്ള സന്തോഷം ആയിരുന്നു എനിക്ക്. എന്നാല്‍ ഒരു വിജയവും മതി മറന്നു കൊണ്ടാടാന്‍ ഞങളെ ഗുരുക്കാന്‍ മാര്‍ സമ്മതിച്ചിരുന്നില്ല. അടുത്ത ഇനം സംഘഗാനം, പ്രശസ്ത സംഗീതന്ജന്‍ സണ്ണി സ്റ്റീഫന്‍ന്റെ, കര്‍ശനവും, ചിട്ടയുംയുള്ള പരിശീലനം. രാപകലുകള്‍ തപസ്യ ആക്കി മാറ്റി കൊണ്ട് ഞങള്‍ മികച്ച പ്രകടനത്തിനായി ഞങളെ തന്നെ ഒരുക്കി കൊണ്ടിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ സ്ഥിരം ആയി ഞങള്‍ തന്നെ വാങ്ങി കൊണ്ടിരുന്ന സമ്മാനം ആയിരുന്നു അത്. എന്നിരുന്നാലും, ടീമിലെ സീനിയര്‍മാരില്‍ പലരും ആ വട്ടം സ്കൂള്‍ വിട്ടു പൊയ്, കൂടാതെ ഞങള്‍ക്ക് കൂട്ടായി പുതു മുഖങ്ങള്‍ എത്തി.ഒറ്റക്കെട്ടായി നിന്നിരുന്ന ടീമില്‍ നടത്തിയ അഴിച്ചു പണികള്‍ അല്പം മനോവീര്യം കെടുത്താതെ ഇരുന്നില്ല. എങ്കിലും ഗുരുക്കന്മാരുടെയും സഹപാഠി കളുടെയും നിരന്തരമായ പിന്തുണയില്‍ ഞങള്‍ മല്‍സരത്തിന് ഒരുങ്ങി.
ദിനം രണ്ടു. കോഴിക്കോട് മൈതാനിയില്‍ 11 മണിക്കാണ് മല്‍സരം
പിരിമുറുക്കത്തിന്റെ മൂര്‍ധാവില്‍ നില്‍ക്കുന്ന നേരം, രാവിലത്തെ പ്രാതല്‍ കഴിക്കുവാന്‍ ഞങള്‍ ഊട്ടു പുരയില്‍ എത്തി. എല്ലാ ടെന്‍ഷന്‍ കള്‍ക്കും വിരാമം ഇടുന്ന ഇടം. സ്വാദിഷ്ടമായ ഭക്ഷണം, അത് ഇന്നും നാവില്‍ കൊതി ഉണര്‍ത്തുന്നു. പിന്നെ മനസിന്റെ പിരിമുറുക്കം അല്പം ഒന്ന് അയക്കാന്‍ തമാശക്ക് വേണ്ടി അല്ലറ ചില്ലറ കുരുത്തകേടുകള്‍ ഒപ്പിക്കുന്നതും ഇവിടെ തന്നെ.കൌമാരം, പോരാത്തതിന് കരിങ്കുരങ്ങിന്റെ സ്വഭാവം. കൂട്ടത്തില്‍ ഉള്ളവര്‍ക്കിട്ടോ, അല്ലെങ്കില്‍ വീണു കിട്ടുന്ന ആരെങ്കിലുമോ ആവും ഇരകള്‍ .
കലപില കൂടി, ഊടുപുരയിലെ ഒരു നിര നിറയെ ഞങള്‍ കൈ അടക്കി. അപ്പോള്‍ അതാ നേരെ മുന്നില്‍ ഇളം പച്ച ടി ഷര്‍ട്ട് ഇട്ടു ഒറ്റക്ക് ഇരുന്നു ആഹാരം കഴിക്കുന്ന ഒരു ഇരു നിറക്കാരന്‍ പയ്യന്‍. കൂടെ ആ നിരയില്‍ ആരുമില്ല. മുന്നില്‍ ഇരിക്കുന്ന ഇലയില്‍ കണ്ണുകള്‍ നട്ടു, ചുറ്റും നടക്കുന്നത് എന്താണ് എന്ന് അറിയാതെ , വളരെ ശ്രദ്ധ പൂര്‍വ്വം ആഹാരം കഴിക്കുന്നു. മറ്റേതെങ്കിലും സ്കൂളിലെ എതിരാളി എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല.
" ആരടേ ഈ കക്ഷി?? ഫുടിനോട് എന്തൊരു ആത്മാര്‍ത്ഥത?? അഹഹഹ.. ആ ഇലയിലേക്ക് ഒന്ന് നോക്കു..ഒരു ലോറി പച്ചകറി വണ്ടി മറിഞ്ഞ പോലെ സാംബാര്‍ കഷണങ്ങള്‍!! ... മല്‍പിടുത്തം നടക്കുവാ ഇഡ്ലിയുമായി .. ആരും ശല്യം ചെയ്യല്ലേ.!!.പരസ്യ വാചകങ്ങളുടെ രീതിയില്‍ നിര്‍ത്താതെ കമന്റുകള്‍ വന്നു കൊണ്ടേ ഇരുന്നു.ഞങളുടെ വാചാലതയും, ചാപല്യങ്ങളും ഒന്നും ശ്രെദധിക്കാതേ ആഹാരം പൂര്‍ത്തിയാക്കി അയാള്‍ പോയി . സാധാരണ ഇത്തരം സന്ദര്‍ഭങ്ങള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വീണു കിട്ടിയാല്‍ ചില വിരുതന്മാര്‍ കാട്ടുന്ന ജാടകളും , നമ്പരുകളും ഒന്നുമില്ലാതെ. ശാന്തനായി കടന്നു പോയ അയാളുടെ കാര്യം മല്‍സരത്തിന്റെ ടെന്‍ഷനില്‍ ഞങള്‍ എല്ലാം മറന്നു
ചെസ്റ്റ് നമ്പര്‍ 309. final call..പ്രാര്‍ത്ഥന, ഗുരുവിനെ വന്ദിച്ചു, ജാഗരൂകരായി ഞങള്‍ ഓരോരുത്തരും കര്‍ട്ടന്‍ പിന്നില്‍ തയ്യാര്‍ ആയി നിന്നു.
ഇന്ത്യയെ കുറിച്ചുള്ള അതിമനോഹരമായ ഒരു ശാന്തമായ melody ആയിരുന്നു ആദ്യം..മനോഹരമായ വരികള്‍, മനസിനെ ചൂഴ്ന്നു നില്‍കുന്ന ഈണം.കൂടെ ഇന്നത്തെ ഇന്ത്യയുടെ ശോച്ച്യമായ അവസ്ഥയെ കുറിച്ച്ഉള്ള കുരുന്നു ചോദ്യങ്ങളുമായി ഒരു ഗാനം. ആദ്യത്തെ ഹുംമിംഗ് കഴിഞ്ഞ് , താഴെ ഇരിക്കുന്ന മൂന്ന് ജഡജസ്ഇലേക്ക് എന്‍റെ കണ്ണുകള്‍ പറന്നു വീണു.കലാമണ്ഡലം ഹൈദര്‍ അലി, മറ്റൊരു പ്രമുഖ സന്ഗീത സംവിധായകന്‍, പിന്നെ ഇരിക്കുന്ന ആളിനെ കണ്ടു എന്‍റെ തലയില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊന്നീച്ച പറന്നു. ഊടു പുരയില്‍ വെച്ച് ഞങള്‍ കളിയാക്കി വിട്ട ആ പയ്യന്‍..വിധി ഏതാണ്ട് അപ്പോള്‍ തന്നെ നിശ്ചയം ആയി,എങ്കിലും എല്ലാവരും ഭംഗി ആയി തന്നെ ആദ്യ ഗാനം പൂര്‍ത്തിയാക്കി. കണ്ണുകള്‍ അടച്ചു, ചെന്നിയില്‍ ഒരു renyolds പെന്‍ ഊന്നി , അയാള്‍ താളം പിടിച്ചു കൊണ്ട് ഇരുന്നു. അടുത്ത ഗാനം ഒരല്പം ഫാസ്റ്റ് നമ്പര്‍ ആയിരുന്നു, കുറെ കൂടെ ഹാപ്പി മൂഡില്‍ ഉള്ള ആ ചടുല ഗാനം പാടുമ്പോള്‍ എന്തൊക്കെയോ അയാള്‍ പേപ്പറില്‍ കുത്തി കുറിക്കുന്നു..എന്‍റെ ദൈവമേ! ജഡ്ജ് ആണ് എന്ന് അറിയാതെ ആണെല്ലോ കമന്റ് അടിച്ചത്..ഇങ്ങേരു വട്ടപൂജ്യം ഇടുവാണോ?.എന്തായാലും സദസ്സ് വളരെ നന്നായി തന്നെ ഞങളുടെ ഗാനത്തെ എതിരേറ്റു.
സ്റ്റേജില്‍ നിന്നു ഇറങ്ങുമ്പോള്‍ മനസ്സ് ശൂന്യം. കുറ്റബോധംകൊണ്ട് നീറുന്ന മനസ്സോടെ സ്വയം ശപിച്ചു,കണ്ണീര്‍ വിഴുങ്ങി ഒരു ബെഞ്ചില്‍ ഇരികുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ അനൌണ്‍സ്മെന്റ് ..ഇന്നത്തെ ജഡ്ജസ്...ആദ്യം പറഞ്ഞ 2 പ്രമുഖരെ മലയാളികള്‍ക്ക് പരിച്യപെടുതെണ്ട ആവശ്യം പോലുമില്ല. ഇന്നത്തെ മൂന്നാമത്തെ ജഡ്ജ് മലയാള സിനിമയിലെ പ്രമുഖ സന്ഗീത സംവിധായകന്‍. R. K .Shekarinte മകന്‍ കൂടി ആയ Sri A.R rehman. മലയാളികള്‍ക്ക് അന്ന് സുപരിചിതന്‍ അല്ലതിരുന്നത് കൊണ്ടാകാം, മറ്റു രണ്ടു പേരുടെ പേരുകള്‍ അനൌണ്‍സ് ചെയ്തപ്പോള്‍ ഉണ്ടായ കരഘോഷം ഒന്നും സദസ്സില്‍ നിന്ന് അന്ന് ഉയര്‍ന്നില്ല.മണിരത്നത്തിന്റെ തമിള്‍ ചിത്രം അയ റോജ എന്നാ ചിത്രത്തിലൂടെ തമിഴ് നാട്ടില്‍ പ്രശസ്തനായ യുവ സംഗീത സംവിധയകന്‍.
പുലരും വരെ നീണ്ടു നിന്ന ഞങളുടെ ആ മല്‍സരത്തില്‍ നഗരത്തിലെ പ്രമുഖ സ്കൂളുകളെല്ലാം തന്നെ പങ്കെടുത്തിരുന്നു.കാത്തിരിപ്പു ഇത്ര അസഹ്യമായ നിമിഷങ്ങള്‍..ഓരോ ഗാനവും പുതിയ ഒരു അനുഭൂതിയോടെ , ഇരട്ടി ഊര്‍ജത്തോടെ അദ്ദേഹം കേട്ട് കൊണ്ടേ ഇരുന്നത്, പിറകിലെ സീറ്റുകളില്‍ ഇരുന്നു ഞങള്‍ പേടിയോടെ, കൌതുകത്തോടെ വീക്ഷിച്ചു കൊണ്ടും ഇരുന്നു. ഏതെങ്കിലും ടീമിന്റെ സംഗീതം ഞങ്ങലെകളാല്‍ മികച്ചതാണോ? ഒരേ ടെന്‍ഷന്‍.
പുലര്ച്ചയയ്പ്പോള്‍ ഞങള്‍ തളര്‍ന്നിരുന്നു, ഇതിനിടക്ക് പല വിജയങ്ങളും തോല്‍വികളും ടീമില്‍ ചിരിയും കണ്ണീരും , നിശ്വാസങ്ങളും പടര്‍ത്തി കടന്നു പൊയ്.
എനിക്ക് ഒരു കുറ്റവാളിയുടെ മുഖം ആയിരുന്നു അന്ന്. അതിരാവിലെ റിസള്‍ട്ട് അറിയുമ്പോള്‍ പാതി മയക്കത്തില്‍ ആയിരുന്നു. സ്‌കൂള്‍ വാനിന്റെ ജാലകത്തിലൂടെ തണുപ്പിനൊപ്പം ആ അനൌണ്‍സ്മെന്റ് ഒഴുകി വന്നു. രണ്ടും , മൂനിലും ഞങളുടെ ചെസ്റ്റ് നമ്പര്‍ ഇല്ല..പോയ്.!!!.ഒരു നിമിഷം ഹൃദയം പിടഞ്ഞു..പിന്നെ ഒന്നാം സമ്മാനം ചെസ്റ്റ് നമ്പര്‍ 309..എന്ന് അനൌണ്‍സ് ചെയുമ്പോള്‍ കുറ്റബോധം കൊണ്ടും, പിരിമുറുക്കം കൊണ്ടും നരകതുല്യമായ ആ നിമിഷങ്ങളെ പുറന്തള്ളി ഒരു കൊച്ചു ചിത്ര ശലഭം ചിറകു വിരിച്ചു ആദ്യം ആയി ആകാശം താണ്ടുന്ന പ്രതീതിയില്‍ ഞങള്‍ ആഹ്ലാദത്തില്‍ നൃത്തംചവിട്ടി, ദൈവത്തിനോട് നന്ദി പറഞ്ഞു.മനസ്സില്‍ അന്ന് ഒരു പാട് വട്ടം അപരിചിതനായ ആ ജഡ്ങേനു നന്ദി പറഞ്ഞു കാണും. പിന്നീട്, സ്കൂളിലെ പള്ളിയുടെ മൂലയില്‍എരിയുന്ന മെഴുക് തിരികള്‍ക്ക് മുന്നില്‍ മുട്ടില്‍ നിന്ന് ദൈവത്തോട് ക്ഷമ ചോദിച്ചിട്ടും ഉണ്ട്. വര്‍ഷങ്ങള്‍ കടന്നു പോയി..ഇന്ന് സുപരിചിതനായ ആ മഹാ സംഗീത സംവിധായകന്റെ ലക്ഷകണക്കിന് വരുന്ന ആരാധകരില്‍ ഒരാള്‍ ആയി ഈ ഞാനും.
രാജ്യത്തിന്റെ അഭിമാനം ആയി അദ്ദേഹം oscar വേദിയേ തന്‍റെ മാസ്മരിക സംഗീതത്തില്‍ ധന്യമാക്കുമ്പോള്‍ ,എല്ലാ ഇന്ത്യകരനെയും പോലെ tv സ്ക്രീന്‍ നു മുന്നില്‍ കണ്ണും നട്ടും, ആ വിജയത്തില്‍ മനസ്സാല്‍ ഒരുപാടു സന്തോഷിച്ചും..ആ സംഗീതത്തില്‍ ഉണര്‍ന്നം ഉറങ്ങിയും ജീവിതം തുടരുന്നു. എളിമയുടെയും, സമര്‍പ്പണത്തിന്റെയും ദൃഷ്ടാന്തമായി അദ്ദേഹം ലോകസന്ഗീതത്തിന്റെ നിറുകയില്‍ 2 oscar നേടി നില്‍കുകയാണ്..തന്‍റെ കൊച്ചു വാക്കുകളിലൂടെ., ഒരു പാട് ഗഹനമായ ചിന്തകള്‍ തന്‍റെ സംഗീതത്തിലൂടെ പകരുന്ന പോലെ. ഒരിക്കല്‍ കൂടെ അന്ന് അറിയാതെ ചെയ്തു പോയ ആ തെറ്റ് ഓര്‍ത്തു ഞാന്‍ ഒരായിരം വട്ടം ആ പാദം വന്ദിക്കുന്നു.

Wednesday, February 4, 2009
പരിഷ്കാരി
രണ്ടു മൈനകളെ കണ്ടാല്‍ അന്ന് എല്ലാം ശുഭം .
പള്ളികൂടത്തില്‍ ,പരീക്ഷ ഹോളില്‍, വൈകിയെത്തിയാല്‍
കൈവെള്ള ചുവപ്പിക്കുന്ന വല്‍സമ്മ ടീച്ചറിന്‍ മുന്നില്‍
എത്ര വട്ടം നിന്‍റെ മഞ്ഞ കൊക്കും തവിട്ടു നിറവും
ഉള്ളില്‍ ഒതുക്കി കുറ്റവാളിയായി ഞാന്‍ നിന്നു.
പൂച്ച കുറുകെ ചാടിയാല്‍ മൂന്നുവട്ടം
പുസ്തകകെട്ടുമായിവട്ടം കറങ്ങി ഒന്നു
കാര്‍ക്കിച്ചു തുപ്പണം എന്നെന്‍റെ മതം .
മുള്ള് വേലിക്കല്‍ പൂത്ത ശവംനാറി
പൂവുകള്‍ കൈ കൊണ്ടു തൊട്ടാല്‍
മരണമെന്ന് ഉറക്കത്തിലും ഞാന്‍ ഓര്‍ത്തു വെച്ചു.
തുളസിയും, ദര്‍ഭയും സര്‍പ്പകാവും തീണ്ടാതെ നനഞ്ഞ പഴന്തുണി പോലെ ഇരുളില്‍ ഒതുങ്ങിയതു നാഗ രാജാവിനെ ഭയന്നു മാത്രം.
മുടികായ വന്നാല്‍ ഗന്ധര്‍വന്‍ കൂടുമെന്നും, കണ്ണാടി ഉടഞ്ഞാല്‍
ഏഴ് വത്സരം കദനകാലമെന്നും പഠിപ്പിച്ചു മുത്തശ്ശി
സര്‍പ്പങ്ങളും ഗന്ധര്‍വന്മാരും ഇല്ലാ മറുനാട്ടില്‍
മുത്തശികഥകള്‍ നുണ കഥകളായി,ഞാന്‍ ഒരു കൂട്ടചിരിയായി
ഇന്നു ഒഴിഞ്ഞ എന്‍റെയീ കൂട്ടില്‍ ക്ഷണിക്കാതെ
വിരുന്നിനു എത്തുന്നു എന്നും ഒരു ഒറ്റമൈന
വേലിക്കലെ ശവംനാറി പൂവുകളും, തുളസിയും
ഇവിടെ ഈ കൊച്ചു ബാല്‍ക്കണിയില്‍ തളിര്‍ക്കുന്നു.
തടാകകരയിലെ സായാഹ്നങ്ങളില്‍ മഞ്ഞു പോലെ ഒരു
പൂച്ചകുട്ടി എന്‍റെ തലോടലിനായി കാത്ത് നില്‍പുണ്ട്
ഞാന്‍ മാറുകയാണ്, എന്‍റെ വിശ്വാസങ്ങളും.
ഇപ്പോള്‍ എനിക്ക് ഇഷ്ടം ചിരിക്കും ബുദ്ധനെയും
ഫങ്ങ്ഷുയിക്കാരുടെ ബോണ്‍സായി മുളയേയും ആണ്.

Subscribe to:
Comments (Atom)