Wednesday, February 4, 2009

പരിഷ്കാരി

രണ്ടു മൈനകളെ കണ്ടാല്‍ അന്ന് എല്ലാം ശുഭം .
പള്ളികൂടത്തില്‍ ,പരീക്ഷ ഹോളില്‍, വൈകിയെത്തിയാല്‍
കൈവെള്ള ചുവപ്പിക്കുന്ന വല്‍സമ്മ ടീച്ചറിന്‍ മുന്നില്‍
എത്ര വട്ടം നിന്‍റെ മഞ്ഞ കൊക്കും തവിട്ടു നിറവും
ഉള്ളില്‍ ഒതുക്കി കുറ്റവാളിയായി ഞാന്‍ നിന്നു.
പൂച്ച കുറുകെ ചാടിയാല്‍ മൂന്നുവട്ടം
പുസ്തകകെട്ടുമായിവട്ടം കറങ്ങി ഒന്നു
കാര്‍ക്കിച്ചു തുപ്പണം എന്നെന്‍റെ മതം .
മുള്ള്‌ വേലിക്കല്‍ പൂത്ത ശവംനാറി
പൂവുകള്‍ കൈ കൊണ്ടു തൊട്ടാല്‍
മരണമെന്ന് ഉറക്കത്തിലും ഞാന്‍ ഓര്‍ത്തു വെച്ചു.

തുളസിയും, ദര്‍ഭയും സര്‍പ്പകാവും തീണ്ടാതെ നനഞ്ഞ പഴന്തുണി പോലെ ഇരുളില്‍ ഒതുങ്ങിയതു നാഗ രാജാവിനെ ഭയന്നു മാത്രം.
മുടികായ വന്നാല്‍ ഗന്ധര്‍വന്‍ കൂടുമെന്നും, കണ്ണാടി ഉടഞ്ഞാല്‍
ഏഴ് വത്സരം കദനകാലമെന്നും പഠിപ്പിച്ചു മുത്തശ്ശി
സര്‍പ്പങ്ങളും ഗന്ധര്‍വന്മാരും ഇല്ലാ മറുനാട്ടില്‍
മുത്തശികഥകള്‍ നുണ കഥകളായി,ഞാന്‍ ഒരു കൂട്ടചിരിയായി

ഇന്നു ഒഴിഞ്ഞ എന്‍റെയീ കൂട്ടില്‍ ക്ഷണിക്കാതെ
വിരുന്നിനു എത്തുന്നു എന്നും ഒരു ഒറ്റമൈന
വേലിക്കലെ ശവംനാറി പൂവുകളും, തുളസിയും
ഇവിടെ ഈ കൊച്ചു ബാല്‍ക്കണിയില്‍ തളിര്‍ക്കുന്നു.
തടാകകരയിലെ സായാഹ്നങ്ങളില്‍ മഞ്ഞു പോലെ ഒരു
പൂച്ചകുട്ടി എന്‍റെ തലോടലിനായി കാത്ത് നില്‍പുണ്ട്
ഞാന്‍ മാറുകയാണ്, എന്‍റെ വിശ്വാസങ്ങളും.
ഇപ്പോള്‍ എനിക്ക് ഇഷ്ടം ചിരിക്കും ബുദ്ധനെയും
ഫങ്ങ്ഷുയിക്കാരുടെ ബോണ്‍സായി മുളയേയും ആണ്.

5 comments:

Unknown said...

Chechi nannayirikkunnu...nanmakal nerunnu...puthiyathinayi kathirikkunnu...

Rejeesh Sanathanan said...

നമ്മുടെ വിശ്വാസങ്ങള്‍ ഓരോകാലത്തും ഓരോന്നല്ലേ...അപ്പോള്‍ കാലക്രമത്തില്‍ പഴയ വിശ്വാസങ്ങള്‍ തിരികെ വന്നേക്കാം....

ReshmiR said...

thks deepu.

VIKESH PALLIYATH said...

hai.........valare nannayirikkunnu....kadha ezhutharundo?

ReshmiR said...

nandhi..ezhuthanam ennu unde..daivam thunakkate.tks vikesh